08:10 am 11/4/2017
ധ്യാന്‍ ശ്രീനിവാസന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലാകും ഇരുവും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് എന്ന സിനിമയില്‍ തൃഷയാണ് നിവിന്റെ നായികയാകുന്നത്.
നടനെന്ന നിലയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന് സംവിധായകനാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമ സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പായിരുന്നു ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായത്. തന്റെ പ്രണയിനി അര്‍പ്പിതയെയാണ് ധ്യാന്‍ വിവാഹം കഴിച്ചത്.