സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.

08: 11 am 12/4/2017


സേലം: തമിഴ്നാട്ടിലെ സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരാണ് മരിച്ചത്.

സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.