10:17 am 12/4/2017
മോഹൻലാൽ- മേജർ രവി കൂട്ടുകെട്ടിൽ അവസാനം എത്തിയ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് തിയറ്ററുകൾ കീഴടക്കുന്പോൾ ലാലേട്ടന്റെ ആരാധകർക്കായി ഒരു സന്തോഷ വാർത്ത. മോഹൻലാൽ വീണ്ടും പട്ടാളക്കുപ്പായം ആണിയുന്നു. മേജർ മഹാദേവന്റെ വേഷത്തിൽ തന്നെയാണ് അദ്ദേഹം വീണ്ടും യുദ്ധഭൂമിയിലേക്ക് എത്തുന്നത്.
ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ചു പറഞ്ഞത്. വിദേശത്ത് തീവ്രവാദികളുടെ പിടിയിലായ ഒരു സംഘം പട്ടാളക്കാരെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായാണ് അദേഹം എത്തുന്നത്. മേജർ രവി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് നിവിൻ പോളിയാണ്. പ്രണയമായിരിക്കും ചിത്രത്തിന്റെ പ്രമേയം.