ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ഏപ്രില്‍ 23 ന് ഫിലാഡല്‍ഫിയായില്‍

08:25 am 13/4/2017

– സന്തോഷ് എബ്രഹാം


ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും, സംയുക്തമായി ഏപ്രില്‍ 23 ന് (ഞായര്‍) വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു.
മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (7733 Castor Ave. PA 19152) വച്ച് നടത്തപ്പെടുന്ന ഈ ആഘോഷപരിപാടികളില്‍ ഫോമായുടെ കീഴില്‍ അണിനിരക്കുന്ന ട്രൈസ്‌റ്റേറ് ഏരിയയിലെ എല്ലാ മലയാളി സഘടനാപ്രവര്‍ത്തകരുടെയും സജീവസാനിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.

സംഘടനാസംവിധാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാന്‍ പോകുന്ന സുവനീറിന്റെ പ്രകാശനവും, റീജിണല്‍ യുവജനോത്സവവും, റീജിണല്‍ കണ്‍വെന്‍ഷനുമുള്‍പ്പടെ വ്യത്യസ്തമായ പരിപാടികളാണ് വരുന്ന രണ്ട് വര്‍ഷങ്ങളില്‍ മിഡ് അറ്റലാന്റിക് റീജിയണ്‍ വിഭാവനം ചെയ്യുന്നത്. ഈ വസന്തകാലസന്ധ്യയെ വര്‍ണാഭമാക്കുവാന്‍ വ്യത്യസ്തമായ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മതനേതാക്കളും, കലാസാംസ്കാരിക നായകരും പങ്കെടുക്കുന്ന സൗഹ്രുദത്തിന്റെയും സഹകരണത്തിന്റെയും ഈ സംഗമവേദിയിലേക്ക് എല്ലാ മലയാളി കുടുംബംങ്ങളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്കറിയ (267) 9807923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 6103089829, ബോബി തോമസ് (Treasurer) 8628120606, അലക്‌സ് ജോണ്‍ (റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്മാന്) 9083136121, ഹരികുമാര്‍ രാജന്‍ (ആര്‍ട്‌സ് ചെയര്‍മാന്‍) 9176797669, അനിയന്‍ ജോര്‍ജ് (ഫണ്ട് റൈസിംഗ് ചെയര്മാന്) 9083371289, സിറിയക് കുര്യന്‍ (ഫോമാ ദേശീയ സമിതി അംഗം) 2017237997,

വാര്‍ത്ത: സന്തോഷ് എബ്രഹാം (PRO)