ച​ര​ക്കു സേ​വ​ന നി​കു​തി സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ൾ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി അം​ഗീ​കാ​രം ന​ൽ​കി.

06;10 pm 13/4/2017

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ൾ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി അം​ഗീ​കാ​രം ന​ൽ​കി. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നാ​ലു ബി​ല്ലു​ക​ൾക്കാണ് വ്യാ​ഴാ​ഴ്ച രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തോ​ടെ ജൂ​ലൈ ഒ​ന്നു മു​ത​ൽ പു​തി​യ ച​ര​ക്കു സേ​വ​ന നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

കേ​ന്ദ്ര ജി​എ​സ്ടി, കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ ജി​എ​സ്ടി, സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ത്തി​നു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ജി​എ​സ്ടി, ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം എ​ന്നീ നാ​ലു ബി​ല്ലു​ക​ളാ​ണ് പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം പാ​സാ​ക്കി​യ​ത്.