കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പോലീസ് സഹായം തേടി –

09:41 pm 13/4/2017

പി.പി. ചെറിയാന്‍

ടെന്നിസി: അധ്യാപകനൊപ്പം കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ടെന്നിസിയിലാണ് സംഭവം. അന്പതുകാരനായ അധ്യാപകന്‍ ടാഡ് കുമ്മിന്‍സും പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനി എലിസബത്തും മാര്‍ച്ച് 15നാണ് അപ്രത്യക്ഷമായത്.

ഇരുവരേയും കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പോലീസിന് കാര്യമായ വിവിരങ്ങളൊന്നും ലഭിച്ചില്ല. ഒക്ല ഹോമയിലെ ഒരു വാള്‍മാര്‍ട്ടിലാണ് ഇരുവരേയും അവസാനമായി കണ്ടത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 1,300 ല്‍ പരം സൂചനകള്‍ ലഭിച്ചിട്ടും ഇവരെക്കുറിച്ച് കൃത്യമായ വിവിവരങ്ങള്‍ ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1 800 TBI FInd എന്ന നന്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.