09:49 pm 13/4/2017
ശ്രീനഗർ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിൽ വീണ്ടും വോട്ടടെടുപ്പ് നടന്ന ബൂത്തുകളിലും ആളുകൾ വോട്ടുചെയ്യാൻ എത്തിയില്ല. റീ പോളിംഗ് നടന്ന 38 ബൂത്തുകളിലും രണ്ടു ശതമാനം പോളിംഗ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമം നടന്ന 38 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 7.6 ശതമാനമേ പോളിംഗ് ഉണ്ടായിരുന്നുള്ളൂ. ഭീകരരും വിഘടനവാദികളും തെരഞ്ഞെടുപ്പു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.