ജയ്പൂർ: രാജസ്ഥാനിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ജയ്പുരിലെ സഹപൂര പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗോവിന്ദ് നിഷാദ്, സുശീൽ ശുക്ല എന്നിവരാണ് മരിച്ചത്.
ഏകദേശം13 അടി നീളമുള്ള ഇഷ്ടികചുളയിൽ ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്. ബോധംകെട്ടുകിടന്ന ഇവരെ കയർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പു തന്നെ ഇരുവരും മരിച്ചിരുന്നു.