10:15 pm 15/4/2017
മെല്‍ബണ്‍ : സീ റോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ മിശിഹായുടെ ക്രൂശുമരണം കുരിശുമലകയറ്റത്തോടെ ആഘോഷിച്ചുമെല്‍ബണിലെ മൂന്ന് റീജിയണില്‍ നിന്നും ഏകദേശം ഒന്‍പതിനായിരത്തില്‍പരം ആളുകള്‍ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയന്‍ സെന്റര്‍ എന്നറിയപ്പെടുന്ന മലയാറ്റൂര്‍ മലകയറുവാന്‍ എത്തിയിരുന്നു.രാവിലെ 10 ന് സീറോമലബാര്‍ ചാന്‍സലര്‍ റവ ഫാ.ജോര്‍ജ് കൊച്ചുപുരയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് മലയുടെ വശങ്ങളില്‍ ഒരുക്കിയിരിക്കുന്ന 14 സ്ഥലങ്ങളിലും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു.വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ക്രിസ്ത്യനികള്‍ ജീവിക്കേണ്ട സാഹചര്യം നാം മനസ്സിലാക്കണമെന്നും സ്‌നേഹമാണ് യേശു ക്രിസ്തുവിന്റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഖ വെള്ളി ചടങ്ങിലെ പ്രാസം ഗീകന്‍ റവ.ഫാ.എബ്രാഹം ഓര്‍മ്മിപ്പിച്ചു ,ചടങ്ങുകള്‍ക്ക് സൗത്ത് ഈസ്റ്റ് വികാരി റവ.ഫാ.എബ്രാഹംകുന്നത്തോളിയും പങ്കെടുത്തു.ദുഖവെള്ളിയുടെ ഓര്‍മ്മ പുതുക്കി ഒരു നേരമായി ആചരിച്ച് കത്തിയും പറയറും ഒരുക്കി കഴിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞത്.