ജലദൗര്‍ലഭ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് ‘മന്‍ കി ബാത്’.

27-03-2016
man kee bath
ജലദൗര്‍ലഭ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മന്‍ കി ബാത്’. രാജ്യത്ത് ജലദൗര്‍ലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ അവസരത്തില്‍ ഓരോരുത്തരും വെള്ളം പാഴാക്കാതെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരെ സഹായിക്കുന്നതിനായി കിസാന്‍ സുവിധ ആപ് പുറത്തിറക്കിയതായും ഇതവര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
2017 ലെ ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ മല്‍സരങ്ങളുടെ വേദി ഇന്ത്യയായിരിക്കുമെന്നും മോദി അറിയിച്ചു. മുന്‍പു ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് മികച്ച സ്ഥാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. നമ്മുടെ യുവാക്കള്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഫുട്‌ബോള്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഫിഫയുടെ അണ്ടര്‍17 ഇതിനുള്ള ഒരു അവസരമാണെന്നും മോദി പറഞ്ഞു.
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ മോദി അഭിനന്ദിച്ചു. ഇന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മല്‍സരത്തിലും മോദി ഇന്ത്യന്‍ ടീമിനു വിജയാശംസകള്‍ നേര്‍ന്നു.