10:23 PM 15/4/2017
ശ്രീനഗർ: ജമ്മുകാഷ്മീരിൽ അർധസൈനികരുടെ വെടിവയ്പിൽ യുവാവ് മരിച്ചു. ശ്രീനഗറിലെ ബാട്മാലുവിലായിരുന്നു സംഭവം. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് അഹമ്മദ് (23) ആണ് കൊല്ലപ്പെട്ടത്.
ബാട്മാലുവിലെ രെഖ ചൗക്കിൽ ബിഎസ്എഫ് വാഹനത്തിനു നേർക്ക് കല്ലേറുനടത്തിയ ജനക്കൂട്ടത്തിനു നേർക്ക് സൈന്യം വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം ഉടലെടുത്തിരിക്കുകയാണ്. പുൽവാമയിൽ പോലീസുമായി ഏറ്റുമുട്ടിയ 20 വിദ്യാർഥികൾക്ക് പരിക്കേറ്റു.