വിഭാഗീയ പ്രവർത്തനം നടത്തിയതിന് ഡൽഹി ബിജെപി ഘടകം 21 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി.

09:26 am 16/4/2017

ന്യൂഡൽഹി: മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനം നടത്തിയതിന് ഡൽഹി ബിജെപി ഘടകം 21 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി. അഞ്ചു മുനിസിപ്പൽ കൗണ്‍സിലർമാരും ഇതിൽ ഉൾപ്പെടുന്നു. ആറു വർഷത്തേക്കാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നത്.

നിലവിൽ കൗണ്‍സിലർമാരായിരിക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇതിനെ വെല്ലുവിളിച്ച് കൊണ്ട് മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിയത്.