09:36 am 16/4/2017
ഹൂസ്റ്റണ്‍: ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്ത് മരിച്ച മിഷേല്‍ ഷാജിയുടെ കാര്യത്തില്‍ പോലീസ് കാണിച്ച അനാസ്ഥയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്) പ്രതിക്ഷേധിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ മിഷേലിന്റെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കാളികളായി അനുശോചനം രേഖപ്പെടുത്തി. മാഗ് കേരളാ മുഖ്യമന്ത്രിക്ക് കൊടുക്കുവാനായി തയറാക്കിയ നിവേദനംവൈസ് മാഗ് വൈസ് പ്രസിഡന്റ് അഡ്വ. മാത്യു വൈരമണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ തിരുമേനി ഡോ. യോഹന്നാന്‍ മാര്‍ തിവോഡോറസ്, മാഗ് പ്രസിഡന്റ് തോമസ് ചെറുകര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പിള്ള, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, വോയ്‌സ് ഓഫ് ഏഷ്യാ പത്രാധിപര്‍ കോശി തോമസ്, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഷണ്‍മുഖന്‍, സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വികാരി കോര്‍എപ്പിസ്‌കോപ്പ ഫാ. വര്‍ഗീസ് അരൂപ്പാല, കേരളത്തില്‍ നിന്നും എത്തിയ ഫാ. ഫിലിപ്പോസ്, മിഷേല്‍ ഷാജിയുടെ പിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ വിന്‍സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ലക്ഷ്മി പീറ്റര്‍ മോഡറേറ്ററായിരുന്നു.
മാഗ് സംഘടിപ്പിച്ച ഈ യോഗം വിജയകരമാക്കുന്നതിനു വിന്‍സ് വര്‍ഗീസ്, മാഗിന്റെ ഭാരവാഹികളായ തോമസ് ചെറുകര, തോമസ് വര്‍ക്കി, സുരേഷ് രാമകൃഷ്ണന്‍, ജോസഫ് കെന്നഡി എന്നിവര്‍ പ്രവര്‍ത്തിച്ചു. ഏകദേശം നാല്‍പതിനായിരം അംഗങ്ങളുള്ള സംഘടനയാണ് മാഗ്.