ജ​മ്മു കാ​ഷ്മീ​രി​ൽ സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഇ​നി പ്ലാ​സ്റ്റി​ക് ബു​ള്ള​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കും.

08:33 am 18/4/2017

ശ്രീ​ന​ഗ​ർ: ഇ​തു​സം​ബ​ന്ധി​ച്ച് സു​ര​ക്ഷാ സേ​ന​യ്ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള അ​വ​സാ​ന മാ​ർ​ഗ​മെ​ന്ന നി​ല​യ്ക്കു മാ​ത്ര​മേ അ​പ​ക​ട​ക​ര​മാ​യ പെ​ല്ല​റ്റ് ഗ​ണ്‍ പ്ര​യോ​ഗം പാ​ടു​ള്ളൂ എ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, പെ​ല്ല​റ്റ് ഗ​ണ്ണി​ന് പ​ക​രം സം​വി​ധാ​നം ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര​ത്തോ​ട് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പെ​ല്ല​റ്റ് തോ​ക്കു​ക​ൾ വി​വേ​ച​ന​ര​ഹി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​ന്‍റെ ചു​വ​ടു​പ​റ്റി​യാ​ണ് കേ​ന്ദ്രം പ്ലാ​സ്റ്റി​ക് ബു​ള്ള​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.