ഗോവയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു.

08:56 am 18/4/2017

പനാജി: ഗോവയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു. കാർ യാത്രക്കാരായ മൂന്നു പേരും വഴിയാത്രക്കാരായ രണ്ടു പേരുമാണ് മരിച്ചത്.

ദേശീയ പാതയിൽ കോർലിം ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ വന്ന കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ച ശേഷം ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.