06:22 pm 18/4/2017
ലണ്ടണ്‍: ബ്രിട്ടണിൽ സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ വിജയ് മല്യ ഇന്ത്യ മാധ്യമങ്ങളെ പരിഹസിച്ച് ട്വിറ്റ് ചെയ്തു. ഇന്ത്യൻ മാധ്യമങ്ങൾ അമിത ആവേശം തുടങ്ങിയെന്നും എന്നാൽ തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം കോടതിയിൽ ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ വിജയ് മല്യക്കു ഏതാനും മണിക്കൂറുകൾക്കു ശേഷം കോടതി ജാമ്യം അനുവദിച്ചു. വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്.