പീറ്റര്‍ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ 21,22 തിയ്യതികളില്‍ ഫ്‌ളോറിഡയില്‍

08:34 pm 18/4/2017

– അനില്‍ മറ്റത്തിക്കുന്നേല്‍


ഹൂസ്റ്റണ്‍: തിങ്കളാഴ്ച ഹൂസ്റ്റണില്‍ വച്ച് നിര്യാതനായ പീറ്റര്‍ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ 21, 22 തിയ്യതികളില്‍ ഫ്ളോറിഡയില്‍ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആന്‍സ് കാത്തലിക്ക് പള്ളിയില്‍ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സര്‍വീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടര്‍ന്ന് റസ്കിന്‍ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്.

പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റണ്‍), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തില്‍ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റണ്‍ കെ സി എസ് ന്റെയും ഭാരവാഹികള്‍ അനുശോചിച്ചു.