09:03 am 20/4/2017

ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഓരോ ഇന്ത്യക്കാരനും പ്രത്യേകതയുള്ളവരാണ്. ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. നടപടി ഒരുപാട് മുൻപേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വാഹനങ്ങളിൽ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു പൂർണമായും നിരോധിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. മേയ് ഒന്ന് മുതൽ നിരോധനം പ്രാ ബല്യത്തിൽ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ ഉൾപ്പെടെ ആരും ചുവന്ന ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല. ആംബുലൻസ്, അഗ്നിശമനസേന, പോലീസ് വിഭാഗങ്ങൾക്ക് മാത്രം നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാം എന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
