ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തിൽ

07:24 pm 20/4/2017


മുംബൈ: എയർ ഇന്ത്യ ജീവനക്കാരനോട് മോശമായി പെരുമാറിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തിൽ. ഇത്തവണ പോലീസുകാരനെ അസഭ്യം പറഞ്ഞതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. എടിഎമ്മിൽ പണമില്ലാത്തതിന്‍റെ പേരിൽ ഏതാനും പ്രവർത്തകരുമായെത്തി എംപി പ്രതിഷേധിച്ചു.

ഇതേസമയം, ഗതാഗത കുരുക്ക് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവിടെയെത്തിയ പോലീസുകാരോട് ഗെയ്ക്ക്‌വാദ് മോശമായി സംസാരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23നാണ് ഗെയ്ക്ക്‌വാദ് മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.