അമേരിക്കന്‍ മലങ്കര 31ാം ഫാമിലി കോണ്‍ഫറന്‍സ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു

09:30 pm 20/4/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31ാം യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലൈ 19 മുതല്‍ 22 വരെ, ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ നടത്തുന്നതിനായി ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസിന്റെ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

സാജു പൗലോസ് മാരോത്ത് ജനറല്‍ കണ്‍വീനറായും ഷെവലിയാര്‍ ഏബ്രഹാം മാത്യു, ജോണ്‍ തോമസ് (രജിസ്‌ട്രേഷന്‍) ചാണ്ടി തോമസ്, സിമി ജോസഫ്(ഫൈനാന്‍സ് ഫെസിലിറ്റി) റവ. ഫാ. എബി മാത്യു, റവ. ഫാ. ജോര്‍ജ് ഏബ്രഹാം, റവ. ഫാ. സാക്ക് വര്‍ഗീസ്(പ്രൊസഷെന്‍, കോണ്‍ഫറന്‍സ് ഷെഡ്യൂള്‍) റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് (ഗായക സംഘം), റവ. ഫാ. വര്‍ഗീസ് പോള്‍(വി. കുര്‍ബാന), ജോജി കാവനാല്‍(കള്‍ച്ചറല്‍ പ്രോഗ്രാം സൗണ്ട് സിസ്റ്റം), ഷെവലിയാര്‍ സി. ജി. വര്‍ഗീസ്, ബിനോയ് വര്‍ഗീസ് (സെക്യൂരിറ്റി), പി. ഒ. ജോര്‍ജ് (സ്‌പോര്‍ട്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഷെറിന്‍ മത്തായി(ടൈം മാനേജ്‌മെന്റ്), അച്ചു ഫിലിപ്പോസ്, ജോര്‍ജ് കറുത്തേടത്ത് (പബ്ലിസിറ്റി) എന്നിവര്‍ സബ് കമ്മറ്റി കോര്‍ഡിനേറ്ററന്മാരായും പ്രവര്‍ത്തിച്ചുവരുന്നു.

പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ പശ്ചാത്തലം ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിട സമുച്ചയം, വിശാലമായ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍, എല്ലാറ്റിനുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന വിശാലമായ കോമ്പൗണ്ടും പരിസരവും തുടങ്ങി കുടുംബമേളക്ക് അനുയോജ്യമായ വിവിധ ഘടങ്ങളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ ഫെസിലിറ്റിയെന്നതും എടുത്തുപറയത്തക്ക സവിശേഷതയാണ്.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും ദൃശ്യമാധ്യമങ്ങളിലൂടെ ക്രൈസ്തവ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രഗത്ഭവാഗ്മിയും പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ പാറേക്കര വെരി. റവ. പൗലോസ് കോര്‍ എപ്പിസ്‌കോപ്പാ ഈ വര്‍ഷത്തെ മുഖ്യ പ്രഭാഷകനായിരിക്കുമെന്നതും ഏറെ ആകര്‍ഷണീയമാണ്. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികള്‍ സംബന്ധിക്കുന്ന ഈ കുടുംബ സംഗമം വന്‍ വിജയമാക്കിതീര്‍ക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്ന സഹകരണവും പിന്‍തുണയും വളരെയേറെ ആശാവഹമാണെന്നും ജനറല്‍ കണ്‍വീനര്‍ സൗജു പൗലോസ് മാരോത്ത് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.