ന്യൂഡൽഹി: പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണ്. അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് കോടതി ചോദിച്ചു.
അതേസമയം, ആധാർ നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകൾ ഇല്ലാതാക്കൻ സാധിക്കുകയുള്ളെന്ന് റോഹ്ത്തഗി മറുപടിയായി പറഞ്ഞു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തേ, സാമുഹീകക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമാക്കികൊണ്ട് കേന്ദ്രസർക്കാർ നടപടിയെടുത്തത്.