08:32 pm 21/4/2017
മാത്യു ജോസ്
ഫീനിക്സ്: ജനപ്രിയ താരജോഡികളായ ദിലീപ്- കാവ്യാമാധവന് ടീമിനൊപ്പം. പ്രശസ്ത ഗായികയും നര്‍ത്തകിയുമായ റിമി ടോമി. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ പിഷാരടിയും ധര്മ്മരാജന് വലപ്പാടും. മലയാളിയുടെ മനസ്സില്‍ ആനന്ദത്തിന്റെ അമിട്ട് പൊട്ടാന്‍ ഇനിയെന്ത് വേണം. പ്രശസ്ത ഹാസ്യതാരം നാദിര്‍ഷാ അണിയിച്ചൊരുക്കുന്ന കലാശില്പം. “ദിലീപ് ഷോ 2017′ ഫീനിക്സ് സൗത്ത് മൗണ്ടന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ മെയ് ഏഴാം തീയതി വൈകുന്നേരം 5 മണിക്ക് അരങ്ങേറും. മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാരും കലാകാരികളുമാണ് ദിലീപ്- കാവ്യാമാധവന് ടീമിനൊപ്പം സ്റ്റേജില്‍ എത്തുക.
മലയാളി ഉള്ളിടത്തെല്ലാം അവര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഇഷ്ടതാരങ്ങളുടെ കലാസൃഷ്ടികള്‍ക്കും ആവേശകരമായ വരവേല്പുണ്ട്. ദിലീപ് ഷോ 2017 -ന്റെ ലോകമെമ്പാടുമുള്ള വിജയമിതാണ് സൂചിപ്പിക്കുന്നത്.
അരിസോണ മലയാളി അസോസിയേഷനാണ് ദിലീപ് ഷോ 2017-ന് ഫീനിക്സില്‍ വേദിയൊരുക്കുന്നത്. കലാകാരന്മാരെ ചുറ്റുപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പ്രവാസി മലയാളിയുടെ ആസ്വാദക മനസ്സില്‍ സ്ഥാനമില്ലെന്നതിന് തെളിവാണ് പരിപാടിയുടെ 80 ശതമാനത്തോളം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയത്. കലയും കാര്യവും രണ്ടാണെന്ന പണ്ഡിത മതമാണ് അരിസോണ മലയാളിയേയും നയിക്കുന്നത്. ടീമിനൊപ്പം നൃത്ത ചുവടു വെയ്ക്കാന്‍ അരിസോണ, ഫീനിക്സ് ഈസ്റ്റ് വാലിയിലെ അമ്പതോളം യുവകലാകാരന്മാരും കലാകാരികളും പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.