മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തല്‍സമയ സംപ്രേക്ഷണം 21 21 വെള്ളി വൈകിട്ട് 6

08:33 pm 21/4/2017

ന്യുജഴ്‌സി: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ തല്‍സമയ സംപ്രേക്ഷണം ഏപ്രില്‍ 21 വെള്ളി വൈകിട്ട് 6 മുതല്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഡെന്നിസ് അച്ചന്‍ അറിയിച്ചു. ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലിക്‌സിനോ സിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. സഖറിയ മാര്‍ നിക്കൊളൊവാസ്, ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് യെല്‍ദൊ, റൈറ്റ് റവ. ഡോ. ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വെബ്‌സൈറ്റ് www.medialogistics.us. 21 വെള്ളി 6 പിഎം മുതല്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍