10:59 am 22/4/2017
കോൽക്കത്ത: ഓടുന്ന വാഹനത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ദക്ഷിണ കോൽക്കത്തയിലെ ഗരിയാഹട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ചോക്കലേറ്റ് വാങ്ങിനൽകാമെന്നു വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വാഹനത്തിൽ കയറ്റിയശേഷം പ്രതികൾ ചേർന്നു പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു. തുടർന്ന്, പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ മെഡിക്കൽ പരിശോധനകൾക്കു വിധേയയാക്കി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.