05:26 pm 22/4/2017
വിതുര:വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് അറസ്റ്റിലായത്. ഒരു മാസം മുൻപു മകന്റെ പീഡനത്തിനിരയായ അമ്മ മാനസികാഘാതത്തിൽ കഴിയവെ കഴിഞ്ഞ ദിവസം വീണ്ടും ഇയാൾ പീഡനത്തിനു ശ്രമിച്ചു. ഇതു മുത്തശി കണ്ടതിനെ തുടർന്നു ഇയാൾ ഓടി രക്ഷപ്പെട്ടു.
തുടർന്നു അമ്മ നേരിട്ടു പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്നു പോലീസ് പറഞ്ഞു.