8:22 am 23/4/2017
– ബിനോയി കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ഓശാന തിരുന്നാള്‍, പെസഹാ വ്യാഴം, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി. ഏപ്രില്‍ 13 പെസഹാ വ്യാഴാഴ്ച വൈകിട്ട് 6:30 ക്ക് ആരാധനയും, 7:00 മണിക്ക് പെസഹാ തിരുനാളിന്റെ കാല് കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും ഭക്തിസാന്ദ്രമായി. ദുഖ വെള്ളീയാഴ്ച രാവിലെ 10.00 മണിക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വവും മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & റെവ. ഫാ. ബോബന് വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായി നടന്ന തിരുകര്‍മ്മങ്ങളും, ഫാ. ബോബന് വട്ടംപുറത്തിന്റെ വചനപ്രഘോഷണവും ശ്രദ്ധേയമായി. പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര് കുടിക്കുകയും, കുരിശിന്റെ വഴി, പീഡാനുഭവ അനുസ്മരണം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നീ ശുശ്രൂഷകളും നടന്നു. ദു:ഖശനിയാഴ്ച രാവിലെ 10 മണിയ്ക്ക് വി. കുര്‍ബാനയോടൊപ്പം പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, തിരികള്‍ കത്തിച്ച് മാമ്മോദീസായുടെ വ്രതവാഗ്ദാനവും നവീകരിച്ചു. വൈകിട്ട് 7 മണിക്ക് കര്‍ത്താവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു കൊണ്ട് സഭയുടെ ഏറ്റവും വലിയ തിരുന്നാളായ ഉയിര്‍പ്പ് തിരുന്നാള്‍, ആഹോഷമായ പരിശുദ്ധ കുര്ബാനയോടു കൂടി അര്‍പ്പിക്കപ്പെട്ടു. ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മ്മികത്വം വഹിച്ചു.
തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേത്യുത്വം നല്കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി എന്നിവര്‍ക്കും പി. ര്‍.ഒ. ബിനോയ് കിഴക്കനടിക്കും, ശ്രുതിമധുരമനോഹരമായി ഗാനങ്ങളാലപിച്ച സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലൂള്ള ഗായകസംഘത്തിനും, സുന്ദരമായി അള്‍ത്താര ഡെക്കറേറ്റ് ചെയ്ത തങ്കമ്മ നെടിയകാലായുടെ നേത്യുത്വത്തിലൂള്ള ടീമിനും, കുര്യന് നെല്ലാമറ്റത്തിന്റേയും, ഫിലിപ്പ് കണ്ണോത്തറയുടെ നേത്യുത്വത്തിലൂള്ള അള്‍ത്താരസംഘത്തിനും, ഇതില്‍ സഹകരിച്ച ഏവര്‍ക്കും, തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്വാസികള്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് പ്രത്യേകം നന്ദി പറയുകയും, തിരുന്നാളിന്റെ എല്ലാ മംഗളങ്ങള്‍ നേരുകയും ചെയ്തു.