ദിലീപ് ഷോ വന്‍ വിജയമാക്കുക; റെവ. ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ എപ്പിസ്‌കോപ്പ

08:27 am 23/4/2017


അമേരിക്കന്‍ മലയാളികളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അല്പം സന്തോഷം പകരാനും, ചിരിയുടെയും ചിന്തയുടെയും മണിമുത്തുകള്‍ നല്‍കുവാന്‍ അമേരിക്കയില്‍ എത്തുന്ന ദിലീപ് ഷോ വന്‍ വിജയമാക്കുവാന്‍ എല്ലാ അമേരിക്കന്‍ മലയാളികളും സഹായിക്കണമെന്ന് റെവ:ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ ഓര്‍ത്തഡോക്‌സ് എപ്പിസ്‌കോപ്പ അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ മുപ്പതിന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്കാ ത്തലിക് ചര്‍ച്ച ഹൂസ്റ്റന്റെ നേതൃത്വത്തില്‍ (ടൗിറമ്യ ഒീൗേെീി, ഠത ടാമൃ േഎശിമിരശമഹ ഇലിലേൃ ഡ.ട. ഒശഴവംമ്യ 59 മിറ ഡിശ്‌ലൃേെശ്യ ആീൗഹല്മൃറ, ടൗഴമൃ ഹമിറ ട.േ ഠവീാമ െകിറശമി ഛൃവേീറീഃ ഇമവേലറൃമഹ) നടത്തപ്പെടുന്ന ഈ ഷോ വന്‍ വിജയമാകുവാന്‍ ഹ്യൂസ്റ്റണ്‍ നിവാസികളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്കാ ത്തലിക് ചര്‍ച്ച ഹൂസ്റ്റന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സണ്ടേസ്കൂള്‍ കെട്ടിടം, ചാപ്പല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം ശേഖരിക്കുന്നതിനാണ് ഈ ഷോ നടത്തുന്നത്. ഈ മെഗാ ഷോ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിന്തൈറ്റ് റിയല്‍റ്റി ആണ്.

ഷുഗര്‍ലാന്റിലെ സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്റററില്‍ നടക്കുന്ന ദിലീപ് ഷോയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഓഡിറ്റോറിയത്തില്‍ പ്രോഗ്രാം കാണാന്‍ എത്തുന്ന കാണികളുടെ കണ്ണിനും കാതിനും ഉതകുന്ന തരത്തിലുള്ള ശബ്ദ, ദൃശ്യ സംവിധാനം ആണ് ഈ ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ തന്നെ മികച്ച നിരയിലേക്ക് ഉയരുന്ന സ്മാര്‍ട് ഫിനാന്‍ഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഷോ കൂടി ആയിരിക്കും നാദിര്ഷയും, ദിലീപും ചേര്‍ന്നൊരുക്കുന്ന ദിലീപ് ഷോ 2017.

മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപ്, ജനപ്രിയ സംവിധായകനും പാരടിപ്പാട്ടുകളുടെ തമ്പുരാനുമായ നാദിര്‍ഷ തുടങ്ങി ഇരുപത്തി അഞ്ചോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ ഷോ വന്‍ വിജയമാക്കണം. ജയറാം ഷോയ്ക്കു ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും ചെലവേറിയതും, സാങ്കേതിക മികവും, പ്രോഗ്രാമുകളുടെ വൈവിധ്യം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടം നേടുന്ന ഷോ ആയിരിക്കും ദിലീപ് ഷോ. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ മെഗാ ഷോയെ വരവേല്‍ക്കുവാന്‍ ഹ്യൂസ്റ്റണ്‍ നിവാസികള്‍ തയാറെടുത്തു കഴിഞ്ഞതായി റെവ:ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ എപ്പിസ്‌കോപ്പ അറിയിച്ചു.

https://www.facebook.com/215315998907431/videos/294853590953671/