09:24 am 23/4/2017
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്തവരുടെ അവകാശങ്ങൾ ലംഘിക്കുന്ന മോദി ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ ആക്രമണം.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുകയാണ് മോദിയും ബിജെപിയുമെന്ന് സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കുകയും വിമാനത്താവളങ്ങളിൽ അറിയിപ്പുകൾ ഹിന്ദിയിലൂടെ നൽകണമെന്ന് നിർദേശിച്ചിരിക്കുകയുമാണ്. ഹിന്ദിയിതര ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടെ വഞ്ചിക്കുന്ന നടപടിയാണ് ബിജെപി സർക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.