പ്രഫ.കെ.വി.തോമസ് എം.പിയ്ക്ക് സിഡ്‌നിയില്‍ ഓ.ഐ.സി.സി.സ്വീകരണം നല്‍കി

06:44 pm 23/4/2017

– ജോസ് എം.ജോര്‍ജ്


സിഡ്‌നി :- ആസ്‌ടോഏഷ്യ കോണ്‍ ഫറന്‍സില്‍ പങ്കെടുത്ത് മടങ്ങുന്ന പാര്‍ലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മറ്റി ചെയര്‍മാന്‍ പ്രഫ.കെ.വി.തോമസ് എം.പി.യ്ക്ക് ഡിസ്‌നി എയര്‍ പോര്‍ട്ടില്‍ ഓ.ഐ.സി.സി. സിസ്‌നി നേതൃത്വം വന്‍ സ്വീകരണം നല്‍കി. സിസ്‌നി ഓ. ഐ. സി.സി.പ്രസിസന്ക് ജോസ് വാരാപ്പുഴയുടെ നേതൃത്വത്തില്‍ എയര്‍ പോര്‍ട്ടില്‍ എം.പി.യെസ്വീകരിച്ചു.

ശനിയാഴ്ച ഓ.ഐ.സി.സി. ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മറ്റ് രണ്ട് പൊതുപരിപാടിയിലും പ്രഫ.കെ.വി. തോമസ് പങ്കെടുക്കും.എയര്‍പോര്‍ട്ടില്‍ ഓ.ഐ.സി.സി. നേതാക്കളായ സജി ക്യാമ്പല്‍ ടൗണ്‍, ആന്റണി യേശു ദാസന്‍, ജോജോ ക്യാമ്പല്‍ ടൗണ്‍ എന്നിവര്‍ എം.പി.യെ സ്വീകരിക്കാന്‍ എത്തിയിരുന്നു.