പി.ഡി.പിയുടെ മുതിർന്ന നേതാവിന് വെടിയേറ്റു.

03:34 pm 24/4/2017

ശ്രീനഗർ: ജമ്മു കശ്മീരിൽ ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭരണ കക്ഷിയായ പി.ഡി.പിയുടെ മുതിർന്ന നേതാവിന് വെടിയേറ്റു. പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ്അബ്ദുൽ ഗനി ദാറിനെയാണ്പിഗ്ലീന ഏരിയയിൽവെച്ച്അജ്ഞാതനായ ആയുധധാരി വെടിവെച്ചത്.

കാറിൽ സഞ്ചരിക്കുേമ്പാഴായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിലായ ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മെഹബൂബ മോദിയോട്ആവശ്യപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ എട്ട്കശ്മീരി യുവാക്കൾ കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷങ്ങൾ കെട്ടടങ്ങിയിട്ടില്ല. പലയിടങ്ങളിലും ജനങ്ങളും സുരക്ഷ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഘർഷാവസ്ഥയെ തുടർന്ന്അഞ്ച്ദിവസമായി അടച്ചിട്ടിരിക്കുന്ന താഴ്വരയിലെ കോളജുകൾ ഇന്ന് തുറന്നിട്ടുണ്ട്.