06:34 pm 24/4/2017
ന്യൂഡൽഹി: വിവാദ യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കന്പനി വിപണിയിൽ വിറ്റഴിക്കുന്ന ഉത്പന്നത്തിന് സൈനിക കാന്റീനുകളിൽ വിലക്ക്. പതഞ്ജലി പുറത്തിറക്കുന്ന നെല്ലിക്കാ ജ്യൂസിനാണ് സൈനിക കാന്റീനുകളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധവകുപ്പിന്റെ സൈനിക കാന്റിനുകളിലെ ഭക്ഷണ വിതരണ വിഭാഗമായ കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി) ഇത് സംബന്ധിച്ച് നിർദേശം നൽകി. കോൽക്കത്തയിലെ സെൻട്രൽ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാൻ പാടില്ലെന്ന് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്റ്റോക്ക് വിവരങ്ങൾ അറിയിക്കണമെന്നും ഉത്പന്നം പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിരോധ വകുപ്പ് കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിനോട് നിർദേശിച്ചിട്ടുണ്ട്.