10:36 am 25/4/2017
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഛത്തീസ്ഗഡ് സന്ദർശിക്കും. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രണത്തിൽ 26 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് രാജ്നാഥ് സിംഗ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.