O1:16 pm 25/4/2017
പെഷവാർ: പാക്കിസ്ഥാനിലെ വടക്കുകിഴക്കൻ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. എട്ട് പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.
റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് സ്ഫോനം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രദേശത്ത് പരിശോധന നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.