09:00 am 26/4/2017
ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം ഏപ്രില്‍ 29-നു ശനിയാഴ്ച വൈകിട്ട് 6.30-നു ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വച്ചു നടക്കും. മുഖ്യ പ്രഭാഷകനായി പാസ്റ്റര്‍ എം.എ. ജോണ്‍ (ഇന്ത്യ) കടന്നുവരും. വിവിധ സഭകളുടെ പ്രതിനിധികളും പാസ്റ്റര്‍മാരും സമ്മേളനത്തിനു നേതൃത്വം നല്‍കും.
ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള 14 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് (എച്ച്.പി.എഫ്). ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, സംയുക്ത ആരാധനാ മീറ്റിംഗ്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി പ്രത്യേകം മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റര്‍ മാത്യു ഫിലിപ്പ് പ്രസിഡന്റായും, ജോണ്‍സണ്‍ മാത്യു സെക്രട്ടറിയായും, കോശി തോമസ് ട്രഷററായും പ്രവര്‍ത്തിക്കുന്നു. വിലാസം: 5114 ഗാസ്‌മെന്‍ റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77035.