ജോയല്‍ കോവൂരിനു ചാന്‍സലര്‍ അവാര്‍ഡ്

09:01 am 26/4/2017

– ജോസ് കാടാപ്പുറം


ന്യൂയോര്‍ക്ക്: ; മികച്ച വിദ്യാര്‍ഥിക്കുള്ള ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാന്‍സലര്‍ അവാര്‍ഡ് ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രുക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജോയല്‍ കോവൂര്‍ കരസ്ഥമാക്കി .യൂണിവേഴ്‌സിറ്റിയുടെ 7 സെമസ്റ്ററുകളിലും ഏജഅ 4 .നിലനിര്‍ത്തിയ ജോയല്‍ കോവൂര്‍ പഠനത്തില്‍ മികവുതെളിയിച്ചതിനാണ് ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാന്‍സലര്‍ അവാര്‍ഡ് ലഭിച്ചത് .

അപേക്ഷിച്ച എല്ലാ യൂണിവേഴ്‌സിറ്റികളിലും മെഡിസിന് പ്രവേശനം ലഭിച്ച ജോയല്‍ ന്യൂയോര്‍ക്കിലെ ,ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റെയ്ന്‍ കോളേജ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ പഠനത്തിനു ചേര്‍ന്ന് കഴിഞ്ഞു , റോക്‌ലന്‍ഡിലുള്ള റാന്നി സ്വദേശികളായ അബി കോവൂര്‍ ഷീല കോവൂര്‍ ദമ്പതികളുടെ ഇളയ പുത്രനാണ് ജോയല്‍