ബാങ്കോക്ക്: തായ്ലൻഡിൽ യുവാവ് ഫേസ്ബുക്ക് ലൈവിൽ മകളോടൊപ്പം ജീവനൊടുക്കി. തിങ്കളാഴ്ച ഫുകെറ്റിൽ ഹോട്ടലിലായിരുന്നു സംഭവം. 21 കാരനായ യുവാവ് തന്റെ പിഞ്ചു കുഞ്ഞുമായി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കടിച്ച ശേഷമാണ് യുവാവ് ‘കടുംകൈ’ ചെയ്തത്.
സംഭവത്തിൽ ഫേസ്ബുക്ക് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പുചോദിച്ചു. ഫേസ്ബുക്കിൽനിന്ന് അധികൃതർ ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വീഡിയോ യുടൂബിൽ ലഭ്യമായിരുന്നു. പിന്നീട് യുടൂബും ഈ വീഡിയോ നീക്കം ചെയ്തു. സംഭവം ഫേസ്ബുക്ക് ലൈവിൽ കണ്ട യുവാവിന്റെ ബന്ധുക്കൾ ഉടനെ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
–