ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30-ന്

08:26 am 27/4/2017


ഷിക്കാഗോ: 207- 18-ലേക്കുള്ള ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30നു ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്.

സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യാതിഥിയായിരിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയും എസ്.എം.സി.സിയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതാണ്.

പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അറിയിച്ചു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.