08:38 am 27/4/2017
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തിൽ 70 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു. ഇതിൽ കോൺഗ്രസിന്റെ 92 സ്ഥാനാർഥികളും ആം ആദ്മി പാർട്ടിയുടെ 40 സ്ഥാനാർഥികളും ഉൾപ്പെടും. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 2,516 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ 1, 790 പേർക്കും കെട്ടിവച്ചകാശ് കിട്ടിയില്ല.
ബിഎസ്പിയുടെ 192 സ്ഥാനാർഥികൾക്കും ജെഡിയുവിന്റെ 94 സ്ഥാനാർഥികൾക്കും ശിവസേനയുടെ 56 പേരിൽ 55 പേർക്കും നിക്ഷേപക തുക നഷ്ടമായി.2012 ലെ തെരഞ്ഞെടുപ്പിൽ 1,782 സ്ഥാനാർഥികൾക്കാണ് നിക്ഷേപത്തുക നഷ്ടമായത്. ഇത്തവണ അതിലും കൂടുതൽപേർക്ക് നിക്ഷേപക തുക നഷ്ടമായി.