ജമ്മുകശ്മീരിലെ കുപ്വാരയിൽ സൈനിക കാമ്പിനുനേരെ ഭീകരാക്രമണം.

08:43 am 27/4/2017

ശ്രീനഗർ: ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കുപ്വാരയിലെ ചോകിബാൽ സൈനിക കാമ്പിനു നേരെ ആക്രമണമുണ്ടായത്. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.