ഗള്‍ഫ് രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് 40 ശതമാനം കുറച്ചേക്കും

5:09pm 29/3/2016
images (6)

അബുദാബി: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി.സി.സി) റോമിങ് ചാര്‍ജ് 40 ശതമാനം വെട്ടിക്കുറച്ചേക്കും. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍സ് സെക്രട്ടറിയേറ്റ് ജനറല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. ടെലികോം റോമിങ്, ഡാറ്റ, എസ്.എം.എസ് എന്നിവക്കാണ് നിരക്ക് കുറച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ ആനുകൂല്യം ലഭ്യമാകും. റോമിങ് നിരക്കില്‍ 40 ശതമാനമാണ് കുറവ് വരുത്തുന്നതെന്ന് ജി.സി.സി റോമിങ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനും ബെഹ്‌റൈനിലെ ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ ഇന്റര്‍നാഷണല്‍ റഗുലേഷന്‍ തലവനുമായ അഡേല്‍ എം. ഡാര്‍വിഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനം കഴിഞ്ഞ വര്‍ഷമാണ് എടുത്തത്. ഖത്തറിലെ സെല്ലുലാര്‍ നെറ്റ് വര്‍ക്കായ ഉരീദ്, വൊഡഫോണ്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.