ഗാ​സി​യാ​ബാ​ദി​ൽ വെ​ടി​മ​രു​ന്നു​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു

07:44 pm 28/4/2017

ഗാ​സി​യ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ വെ​ടി​മ​രു​ന്നു​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പരി​ക്കേ​റ്റു. വെള്ളിയാഴ്ച ഗാ​സി​യാ​​ബാ​ദി​ലെ ഫ​റൂ​ഖ് ന​ഗ​റി​ലെ വ്യോ​മ​സേ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വെ​ടി​മ​രു​ന്നു​ക​ൾ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

വെ​ടി​മ​രു​ന്നു​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ൽ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.