07:47 pm 28/4/2017

ടെന്നസി: യുഎസിൽ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ടെന്നസിയിയിലാണ് അന്പത്താറുകാരനായ ഖണ്ഡു പട്ടേൽ കൊല്ലപ്പെട്ടത്. വൈറ്റ്ഹേവനിലെ മോട്ടലിൽ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. എട്ടു മാസമായി ഇദ്ദേഹം ഈ മോട്ടലിലാണ് ജോലി ചെയ്യുന്നത്. ഖണ്ഡുവിന്റെ ഭാര്യയും കുട്ടികളും ഇതേ മോട്ടലിലാണ് താമസിക്കുന്നത്.
വെടിവയ്പിന്റെ കാരണം വ്യക്തമല്ല. അക്രമിയെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഫെബ്രുവരിക്കുശേഷം അഞ്ചാമത് ആളാണ് യുഎസിൽ വിവിധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും വംശീയാതിക്രമങ്ങളായിരുന്നു.
