സോയാ നായര്‍ക്ക് അക്ഷരമുദ്രസാഹിത്യ പുരസ്കാരം

08:34 pm 28/4/2017


കോഴിക്കോട്: അക്ഷരമുദ്രസാഹിത്യ പുരസ്കാരത്തിന് സോയാ നായരെയും കെ.ടി.മനോജിനെയും തെരഞ്ഞെടുത്തു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അംഗം കെ.പി.സുധീര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സോയാനായരുടെ ‘ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം’ എന്ന കവിതയും കെ.ടി.മനോജിന്റെ പേര് നഷ്ടപ്പെട്ടവള്‍ എന്ന കഥയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജ്യോതിമാനുഷികം, അഡ്വ.ജൂലിയാപ്രസാദ്, പത്മനാഭന്‍ തിക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.