11.21 AM 02/05/2017
ജമ്മു കാഷ്മീരിലെ അനന്ത് നാഗ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. അന്തരീക്ഷം അനുകൂലമല്ലാത്തതിനെ തുടർന്നാണ് റദ്ദാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്. മെയ് 25നാണ് അനന്ത് നാഗിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.