രാ​ജ്നാ​ഥ് സിം​ഗ് ജ​മ്മുകാ​ഷ്മീ​ർ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

02.52 PM 02/05/2017

കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ജ​മ്മു​കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ. വോ​റ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം പാ​ക് സൈ​നി​ക​ർ വി​കൃ​ത​മാ​ക്കി​യ സം​ഭ​വവും ച​ർ​ച്ച​യാ​യി. കാ​ഷ്മീ​രിനെ സാ​ധാ​ര​ണ സ്ഥി​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഗ​വ​ർ​ണ​ർ പി​ന്നീ​ട് അ​റി​യി​ച്ചു.