08.13 PM 02/05/2017

പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് എക്സിക്യുട്ടീവ് ഓഫീസര്‍ തടസ്സം നില്‍ക്കുന്നുവെന്നതാണ് രാജകുടുംബത്തിന്റെ പ്രധാന പരാതി. എക്സിക്യുട്ടീവ് ഓഫീസറുടെ നടപടികള്‍ ഏകപക്ഷീയവും പക്ഷപാതപരവുമാണ്. ഭരണസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കെ.എന്‍ സതീഷ് അവഗണിക്കുന്നു. എക്സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് കെ.എന്‍.സതീഷിനെ പുറത്താക്കുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കി ഉത്തരവിറക്കുകയോ ചെയ്യണമെന്നും രാജകുടുംബം ആവശ്യപ്പെടുന്നു. ഇതോടൊപ്പം പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തേക്കും പത്മതീര്‍ത്ഥ കുളത്തിന് സമീപത്തേക്കും എത്തുന്ന അഴുക്കുചാലുകള്‍ വഴിതിരിച്ചുപിടുന്ന പ്രവര്‍ത്തനങ്ങള്‍ മെയ് 10നകം പൂര്‍ത്തിയാക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
