ബാഹുബലി താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്

08.24 PM 02/05/2017

റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ആദ്യദിവസം ചിത്രം 100 കോടി നേടുമെന്നു പ്രഖ്യാപിച്ചവരെ ഞെട്ടിച്ച് ബാഹുബലി സ്വന്തമാക്കിയത് 122 കോടി രൂപയാണ്. അങ്ങനെ ആദ്യ ദിനം 100 കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ ബാഹുബലി 2 ഇപ്പോള്‍ ഞെട്ടിക്കുന്നത് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. സംവിധായകന്‍ രാജമൗലിയും പ്രധാനതാരങ്ങളും ഉള്‍പ്പെടയുള്ളവരുടെ പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരേയും ഒന്നമ്പരപ്പിക്കും.

എസ് എസ് രാജമൗലി
ഡയിലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ട് അനുസരിച്ച് ലാഭത്തിന്റെ മൂന്നിലൊന്നിന്റെ അവകാശി സംവിധായകന്‍ രാജമൗലിയാണെന്നാണ് കരാര്‍. നാലുഭാഷകളിലെ സാറ്റലൈറ്റ് ഉള്‍പ്പെടയുള്ള റൈറ്റില്‍ നിന്നും 438 കോടി രൂപ ചിത്രം ഇതുവരെ നേടിയെന്നാണ് വിവരം. അതനുസരിച്ച് രാജമൗലിക്ക് 28 കോടി രൂപ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കട്ടപ്പ (സത്യരാജ്)
ബാഹുബലിയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജിന്റെ പ്രതിഫലം 2 കോടിയാണ്

ശിവഗാമി (രമ്യകൃഷ്ണ)
രാജമതാവായ ശിവകാമിയുടെ വേഷമിട്ട രമ്യകൃഷ്ണന് കട്ടപ്പയെക്കാള്‍ അരക്കോടി രൂപ അധികമുണ്ട്. 2.5 കോടിയാണ് രമ്യകൃഷ്!ണന്റെ പ്രതിഫലം

അവന്തിക (തമന്ന)
മഹേന്ദ്ര ബാഹുബലിയുടെ പ്രണയിനിയായ അവന്തികയുടെ വേഷമിട്ട തമന്നയ്ക്ക് ലഭിക്കുന്നത് 5 കോടിയാണത്രെ

ദേവസേന (അനുഷ്!ക ഷെട്ടി)
അമരേന്ദ്ര ബാഹുബലിയുടെ ഭാര്യ ദേവസേനയെന്ന കരുത്തന്‍ കഥാപാത്രമായെത്തിയ അനുഷ്‌ക ഷെട്ടിക്ക് ലഭിക്കുന്ന തുകയും 5 കോടി തന്നെ

ഭല്ലാല ദേവ (റാണ ദഗ്ഗുബട്ടി)
കരുത്തനായ വില്ലന്‍ ഭല്ലാല ദേവനെ അനശ്വരനാക്കിയ റാണദഗ്ഗുബട്ടിയുടെ പ്രതിഫലം 15 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ബാഹുബലി
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഊണിലും ഉറക്കിലുമൊക്കെ ബാഹുബലിയായി മാത്രം ജീവിച്ച ടോളിവുഡിന്റെ പ്രിയതാരം പ്രഭാസിന്റെ പ്രതിഫലം 25 കോടിയാണെന്നാണ് വാര്‍ത്തകള്‍. ഞെട്ടേണ്ട. കഴിഞ്ഞ അഞ്ച് വര്‍ഷമായി മറ്റൊരു പ്രൊജക്ടും ഏറ്റെടുക്കാതെ ബാഹുബലിക്കു വേണ്ടി മാത്രം ജീവിച്ച പ്രഭാസിന്റെ പ്രതിഫലം അല്‍പ്പം കുറഞ്ഞുപോയോ എന്ന സംശയം മാത്രമേ ടോളീവുഡില്‍ പലര്‍ക്കും ഉള്ളത്രെ