08.10 PM 03/05/2017
ക്വാലാലംപൂർ: ഐഎസ് ഭീകരരെന്നു സംശയിക്കുന്ന ആറ് പേരെ മലേഷ്യൻ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുള്ളതായി അധികൃതർ വ്യക്തമാക്കി. നാല് പുരുഷൻമാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘത്തെയാണ് പോലീസ് പിടികൂടിയത് മലേഷ്യയിലെ വിവധ സംസ്ഥനങ്ങളിൽ മാർച്ച് 24നും ഏപ്രിൽ 25നും നടന്ന ആക്രമണങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി അധികൃതർ അറിയിച്ചു.