06:56 pm 4/5/2017
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രസ്വത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ കോടികളുടെ സമ്പത്തിലും സ്വര്‍ണത്തിലും ക്രമക്കേട് നടന്നിട്ടുള്ളതായാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ എസ്ഐടി അന്വേഷണം വേണമെന്നാണ് നിര്‍ദേശം.
വിനോദ് റായ് അധ്യക്ഷനായ സ്പെഷല്‍ ഓഡിറ്റ് അതോറിറ്റിയും അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നത് ഒരേ കാര്യമാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും വെള്ളിയുമെല്ലാം ഈ കാലങ്ങള്‍ക്ക് ഇടയില്‍ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.