09:53 pm 4/5/2017
എറണാകുളം: പ്രസ് ഓണ്‍ മീഡിയയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പുതിയ ആരാധന ഗാനങ്ങളുടെ സി.ഡി.’സ്നേഹ കൂടാരം’ പുറത്തിറങ്ങി. എറണാകുളം ടൗണ്‍ എ ജി സഭയില്‍ ഗുഡ് ന്യൂസ് എഡിറ്റര്‍ ടി.എം.മാത്യു തോമസ് വടക്കേക്കുറ്റിന് നല്കി പ്രകാശനം ചെയ്തു. ടോണി ഡി.ചെവ്വുക്കാരന് അവതരണം നടത്തി. പ്രൊഫ.എം.കെ.സാമുവേല്‍, എം.സി കുര്യന്, സൈലാസ്, സജി ഫിലിപ്പ് തിരുവഞ്ചൂര്‍, സജി മത്തായി കാതേട്ട്, മാത്യു കിങ്ങിണിമറ്റം എന്നിവര്‍ സന്നിഹിതരായിരുന്നു. രാജന് കണ്ണൂര്‍, ജോര്‍ജ് മത്തായി സി.പി.എ, സാബു ലൂയിസ് എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ കെസ്റ്റര്‍, ലിഷാ കാതേട്ട്, സോണി സാം എന്നിവരാണ് പാടിയിരിക്കുന്നത്.